Share this Article
കാര്യവട്ടം ക്യാമ്പസില്‍ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേത്
The skeleton found in the Karivattam campus is that of a man

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷൻ്റേതാണെന്ന് സ്ഥിരീകരിച്ചു. അസ്ഥികൂടത്തിനൊപ്പം തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവ കണ്ടെത്തി. അസ്ഥികൂടം പുരുഷന്റേതാണെന്നും തൂങ്ങി മരിച്ചതാണെന്നുമാണ് പൊലീസിന്റെ നിഗമനം. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവിലാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നും അസ്ഥികൂടം പുറത്തെടുത്തത്. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ള പരാതികള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നു. ഡി എന്‍ എ പരിശോധന ഉള്‍പ്പെടെ നടത്താനാണ് തീരുമാനം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories