Share this Article
രാഹുല്‍ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി രമേശ് ചെന്നിത്തല
Ramesh Chennithala hinted that Rahul Gandhi may contest in Wayanad itself

രാഹുൽഗാന്ധി വയനാട്ടിൽ തന്നെ മത്സരിച്ചേക്കുമെന്ന സൂചന നൽകി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. വയനാട്ടിൽ മത്സരിക്കാൻ ഇല്ലെന്ന് രാഹുൽഗാന്ധി ആരോടും പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അദ്ദേഹം വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും ആഗ്രഹിക്കുന്നത്. കേരളത്തിൽ മത്സരിക്കാൻ നരേന്ദ്രമോദിയെ വെല്ലുവിളിക്കുകയാണ്. 20 സീറ്റിൽ എവിടെ നിന്നാലും മോദി വിജയിക്കില്ല. മോദി വന്നാലും കേരളത്തിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories