രാഷ്ട്രപതി തീരുമാനം എടുത്ത ബില്ലുകള്‍ ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറി. ലോകായുക്ത ബില്ലില്‍ താന്‍ ഇനി ഒപ്പിടേണ്ടതില്ല എന്നാണു ഗവര്‍ണറുടെ നിലപാട്. ബില്ലില്‍ സര്‍ക്കാരിന് വിഞാപനം ഇറക്കാമെന്നും രാജ്ഭവന്‍ സര്‍ക്കാരിനെ അറിയിച്ചു.
രാഷ്ട്രപതി തടഞ്ഞ 3 സര്‍വകലാശാല ബില്ലുകളും കൈമാറിയിട്ടുണ്ട്. ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുക, വി.സി സെര്‍ച് കമ്മിറ്റിയുടെ ഘടന മാറ്റുക തുടങ്ങിയ മൂന്നു ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞു വെച്ചിരിക്കുകയാണ്. ഇത് മടക്കി നല്‍കുന്നതിലൂടെ സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ആകെ ഏഴ് ബില്ലുകളായിരുന്നു ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കൈമാറിയത്.