Share this Article
image
വൈവിധ്യവൽക്കരണത്തിലൂടെ കോർപ്പറേറ്റുകൾക്ക് ബദലാകാൻ പദ്ധതി; പതിനാലാമത് COA സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി
COA STATE MEET CONCLUDES

കോഴിക്കോട്: മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നടന്ന കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. വൈവിധ്യവൽക്കരണത്തിലൂടെ കോർപ്പറേറ്റുകൾക്ക് ബദലാകാൻ പദ്ധതി ഒരുക്കിയാണ് പതിനാലാമത് സംസ്ഥാന സമ്മേളനം സമാപിച്ചത്. സി.ഒ.എയുടെ പുതിയ പ്രസിഡണ്ടായി പ്രവീൺ മോഹനനെയും  ജനറൽ സെക്രട്ടറിയായി പി.ബി സുരേഷിനെയും ട്രഷററായി ബിനു ശിവദാസിനെയും തെരഞ്ഞെടുത്തു.

പ്രവീൺ മോഹൻ - പ്രസിഡണ്ട്, പി.ബി. സുരേഷ് - ജനറൽ സെക്രട്ടറി, ബിനു ശിവദാസ് -ട്രഷറർ, എം. മൻസൂർ, ജ്യോതികുമാർ വി.എസ് എന്നിവർ വൈസ് പ്രസിഡണ്ട്, പി. എസ്.സിബി, നിസാർ കോയപറമ്പിൽ എന്നിവർ സെക്രട്ടറി എന്നിങ്ങനെയാണ് സി.ഒ.എയുടെ പുതിയ ഭാരവാഹികൾ. ഇവരുൾപ്പെടെ 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. അബൂബക്കര്‍ സിദ്ദിഖ്,കെ വി രാജന്‍,കെ വിജയകൃഷ്ണന്‍,കെ ഗോവിന്ദന്‍,ബിജുകുമാര്‍ കെ ബി,പ്രജേഷ് ആച്ചാണ്ടി,രാജ്‌മോഹന്‍ മാമ്പ്ര,പി പി സുരേഷ്‌കുമാര്‍,രജനീഷ് പി എസ് എന്നിവരുൾപ്പെട്ടതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. 

കോഴിക്കോട് കടപ്പുറത്തും തളി  മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ജൂബിലി ഹാളിലുമായി മൂന്നുദിവസത്തോളമായി നടന്ന  പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് വൈകുന്നേരമാണ് പരിസമാപ്തിയായത്. 

ചെറുകിട കേബിൾ ടി.വി രംഗത്തിന് പുറമേ ടൂറിസം, ഐടി, കാർഷിക മേഖലകളിൽ ജനകീയമായ രീതിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനും കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനുമുള്ള പദ്ധതികൾക്ക് സമ്മേളനം  രൂപം നൽകി. കേബിൾ ടിവി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടക സംബന്ധിച്ച് കേന്ദ്രസർക്കാറിന്റെ റൈറ്റ് ഓഫ് വേ നിയമം നടപ്പിലാക്കണമെന്ന് പ്രമേയം പാസാക്കി. കർഷക സമരത്തിന് സി.ഒ. എ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കർഷകരെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്മാറണം. വന്യമൃഗ ശല്യം തടയണം, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു.  കോർപ്പറേറ്റുകൾക്ക് ജനകീയ പദവി ഒരുക്കാൻ കേരള വിഷൻ എന്ന ബ്രാൻഡിലൂടെ സാധിച്ചിട്ടുണ്ടെന്നും ടൂറിസം, ഐടി കാർഷിക മേഖലകളിലേക്ക് സി.ഒ.എ കടന്നുവരുമെന്നും പുതിയ സംസ്ഥാന പ്രസിഡൻ്റ് പ്രവീൺ മോഹൻ പറഞ്ഞു.

ഇലക്ട്രിക് പോസ്റ്റുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് നിയന്ത്രണങ്ങൾ കോർപ്പറേറ്റുകളെ സഹായിക്കാനാണ്. അത്തരം കാര്യങ്ങളിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി.സുരേഷ് വ്യക്തമാക്കി 

കോർപ്പറേറ്റുകൾക്ക് സംരംഭങ്ങൾ വഴി തന്നെ ജനകീയ ബദലൊരുക്കുമെന്നും ചെറുകിട കേബിൾ ടിവി മേഖലയെ സംരക്ഷിക്കുമെന്നും സംസ്ഥാന ട്രഷറർ ബിനു ശിവദാസ് പറഞ്ഞു.

സ്വാഗതസംഘം ചെയർമാനും കോഴിക്കോട് ഡെപ്യൂട്ടി മേയറുമായ സി.പി.മുസാഫർ അഹമ്മദ്, അബൂബക്കർ സിദ്ദീഖ്, കെ.വി.രാജൻ, പി എസ് സിബി,  നിസാർ കോയപറമ്പിൽ  കെ.വിജയകൃഷ്ണൻ കെ.ഗോവിന്ദൻ തുടങ്ങിയവരും സംസാരിച്ചു.

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories