സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദ്.
ഇന്ന് നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ണ്ടറി, യൂണിവേഴ്‌സിറ്റി പരീക്ഷകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.
അതേസമയം വിദ്യാഭ്യാസ ബന്ദിനെതിരെ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. പരീക്ഷാ സമയത്ത് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി പ്രതികരിച്ചു.