അതിസമ്പന്ന രാജ്യങ്ങളില്‍ പോലും സ്ത്രീ പുരുഷ തുല്യതയില്ലെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. വുമണ്‍, ബിസിനസ് ആന്റ് ലോ എന്ന 2024ലെ റിപ്പോര്‍ട്ടിലാണ് തുല്യതയിലേക്ക് ഇനിയുമേറെ ദൂരമുണ്ടെന്ന് ലോകബാങ്ക് പറയുന്നത്.
ലോകരാജ്യങ്ങളിലെവിടെയും സ്ത്രീകള്‍ക്ക് തുല്യത ഇല്ലെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നത്. ലോകത്തെ അതിസമ്പന്ന രാജ്യങ്ങള്‍ പോലും തൊഴിലിടങ്ങളില്‍ തൊഴിലവസരങ്ങളില് സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ തുല്യ അവസരം നല്‍കുന്നില്ല എന്നും ആഗോള തലത്തില്‍ ലിംഗവ്യത്യാസം മുന്‍വര്‍ഷത്തേക്കാള്‍ അധികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളുടെ തൊഴിലിടങ്ങളിലെ അസമത്വത്തിന് പുറമേ ശിശു സംരക്ഷണം, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ രണ്ട് ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍, പുരുഷന്മാര്‍ക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷകളുടെ ശരാശരിയുടെ 64 ശതമാനം മാത്രമേ സ്ത്രീകള്‍ക്ക് ലഭിക്കുന്നുള്ളൂ.
ശിശുസംരക്ഷണവും സുരക്ഷാ പ്രശ്‌നങ്ങളും സ്ത്രീകളുടെ ജോലി ചെയ്യാനുള്ള കഴിവിനെ ബാധിച്ചതായി പറയുന്നു. 95 രാജ്യങ്ങള്‍ തുല്യ വേതനത്തിന് നിയമങ്ങള്‍ ഉണ്ടാക്കിയപ്പോള്‍, 35 രാജ്യങ്ങളില്‍ മാത്രമാണ് ശമ്പള അന്തരം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചത്.സ്ത്രീകള്‍ക്കെതിരായുള്ള വിവേചനപരമായ ഇത്തരം നടപടികള്‍ തുല്യത സ്ത്രീകള്‍ക്ക് ഏറെ അകലെയാക്കുന്നുവെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.