കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ കെ എസ് യു പ്രതിഷേധം. കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ പ്രധാന വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയതോടെ കലോത്സവ വേദി സംഘര്‍ഷഭരിതമായി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് കലോത്സവ വേദി സംഘര്‍ഷഭരിതമായത്. ഒരു വിഭാഗം മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.വേദിയിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ചു.
തുടർന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി എത്തിയതോടെ പ്രതിഷേധം കടക്കുകയും മത്സരങ്ങൾ നിർത്തിവയ്ക്കേണ്ടിവരുകയും ചെയ്തു. അതോടെ മത്സരാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി.
സംഘർഷ സ്ഥലത്ത് പോലീസ് എത്തി, മത്സരം പുനരാരംഭിച്ചു. തുടർന്ന് വേദിക്കുള്ളിൽ നിന്ന് പ്രവർത്തകർ പുറത്തിറങ്ങി പ്രതിഷേധിച്ചു. പ്രവർത്തകരെ പോലീസ് ഉടനടി അറസ്റ്റ് ചെയ്തു നീക്കി. സെനറ്റ് ഹാളില്‍ പ്രതിഷേധിച്ച മുഴുവൻ പേരെയും അറസ്റ്റ് ചെയ്തുവെന്നും മുഖം നോക്കാതെയാണ് നടപടിയെടുത്തതെന്നും എസിപിഎന്‍ ആര്‍ ജയരാജ് പറഞ്ഞു.
അതേസമയം സര്‍കലാശാല യൂണിയനെതിരെ മാര്‍ ഇവാനിയോസ് കോളേജ് അധികൃതര്‍ ചാന്‍സിലര്‍ക്ക് പരാതി നല്‍കി. ഒരു വിഭാഗം, മത്സങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും തങ്ങൾ മത്സരിക്കുമ്പോൾ മുദ്രാവാക്യം വിളിച്ച് അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി. കൂടാതെ വിധി കർത്താക്കളെയും കുട്ടികളെയും ഭീഷണിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായും മാര്‍ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ പരാതിയില്‍ ഉന്നയിക്കുന്നു.