Share this Article
ഭാരത് അരിക്ക് ബദലായി സംസ്ഥാന സര്‍ക്കാരിന്റെ കെ- റൈസിന്റെ വിതരണം ഇന്ന് മുതല്‍
Distribution of K-Rice by State Government as an alternative to Bharat Rice from today

കേന്ദ്ര സര്‍ക്കാറിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന കെ- റൈസിന്റെ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് നിര്‍വഹിക്കും. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴിയും മാവേലി സ്റ്റോര്‍ വഴിയും കെ-റൈസ് ലഭ്യമാകും.ജയ അരി കിലോക്ക് 29 രൂപയും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. കാര്‍ഡൊന്നിന് അഞ്ച് കിലോ ഗ്രാംമാണ് കെ-റൈസ് വിതരണം ചെയ്യുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories