റഷ്യയില്‍ നിന്ന് വര്‍ധിച്ചുവരുന്ന ഭീഷണിക്കുപിന്നാലെ യുക്രെയ്‌ന് അടിയന്തര സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 300 മില്യണ്‍ ഡോളറിന്റെ സഹായമാണ് യുഎസ് പ്രഖ്യാപിച്ചത്.
റഷ്യയില്‍ നിന്നും വര്‍ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് പോളണ്ട് നേതാക്കള്‍ വൈറ്റ് ഹൗസിലെത്തി അറിയിച്ചതിനുപിന്നാലൊണ് യുഎസിന്റെ അടിയന്തര സഹായം പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. 300 മില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് പ്രഖ്യാപിച്ചത്.
യുക്രെയ്‌ന്റെ കൈവശമുള്ള മിസൈലുകളും ഷെല്ലുകളും മറ്റും രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നുപോകുമെന്നാണ് നേതാക്കള്‍ അറിയിച്ചത്. ഇത് യുക്രെയ്‌നെ പ്രതിസന്ധിയിലാക്കുമെന്നും ബൈഡന്‍ പറഞ്ഞു. റഷ്യ യുക്രെയ്‌നില്‍ നില്‍ക്കില്ലെന്നും യൂറോപ്പിനെയും അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും അപകടത്തിലാക്കുമെന്നാണ് ബൈഡന്‍ വ്യക്തമാക്കിയത്. 2022 ഫെബ്രവരിയിലെ റഷ്യയിലെ അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നാണ് യുക്രെയ്ന്‍ പോരാട്ടമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തല്‍.