Share this Article
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പത്തനംതിട്ടയില്‍
Prime Minister Narendra Modi in Pathanamthitta tomorrow

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പത്തനംതിട്ടയില്‍. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെത്തുന്നത്.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായി പങ്കെടുക്കുന്ന യോഗമാണ് പത്തനംതിട്ടയിലേത്. ജില്ലാ സ്റ്റേഡിയത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള സമ്മേളനത്തില്‍ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ വരവ് പത്തനംതിട്ടയിലെ വികസനവുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. 

പ്രധാനമന്ത്രിയുടെ വരവോടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലുണ്ടായ അതൃപ്തിയും പരിഹരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ആദ്യഘട്ട പ്രചരണത്തിനാണ് മോദി പത്തനംതിട്ടയിലെത്തുന്നത്. ഈ മാസം 19ന് പാലക്കാട് റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories