Share this Article
പൗരത്വ നിയമഭേദഗതി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
The Supreme Court will consider the petitions to stay the notification of the Citizenship Amendment Act today

പൗരത്വ നിയമഭേദഗതി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്ലിം ലീഗിന്റേതടക്കമുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോടതിയിലുള്ള 237 ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. ഡിവൈഎഫ്‌ഐയ് നല്‍കിയ ഹര്‍ജികളും കോടതി പരിഗണിക്കും.

ചട്ടം വിജ്ഞാപനം ചെയ്തത് നിയമവിരുദ്ധമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. മുസ്ലീം ലീഗിനായി അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും. വാദം കേള്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയിരുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories