2014-2023 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദശകമായിരുന്നു എന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ റിപ്പോര്‍ട്ട്. വേള്‍ഡ് മെറ്റിരീയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞുപോയ പത്തുവര്‍ഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ കാലമായി അടയാളപ്പെടുത്തിയത്.
2014 മുതല്‍ 2023 വരെയുള്ള കാലം ചരിത്രത്തില്‍ അടയാളപ്പെടുത്തുക ഏറ്റവും ചൂടേറിയ കാലമെന്ന പേരില്‍ കൂടിയാണ്. വേള്‍ഡ് മെറ്റിരീയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും ചൂടേറിയ വര്‍ഷമായി കണക്കാക്കുന്നത് 2023നെയാണ്.
കത്തുന്ന വേനല്‍ചൂടില്‍ പോയ വര്‍ഷമാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടുള്ള വര്‍ഷമായി കണക്കാക്കുന്നത്. കഴിഞ്ഞവര്‍ഷം ഉണ്ടായ ഉഷ്ണ തരംഗങ്ങളും ഹിമാനികളില്‍ നിന്നുമുണ്ടായ വലിയ തോതിലുള്ള മഞ്ഞുരുകിയതും ഉണ്ടാക്കിയ ആഘാതത്തിന്റെ പരിണിത ഫലമാണ് കഴിഞ്ഞ വര്‍ഷത്തെ അതികഠിനമായ ചൂട്.
ഇതോടെ ഡബ്യുഎംഒ ലോകത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ്. ഇന്ത്യയില്‍ അനുഭവപ്പെട്ട അതികഠിനമായ ചൂടിനേക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 1950 ന് ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹിമാനി ഉരുകിയത് ഈ 2023ലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2023ന്റെ അവസാനത്തോടെ 90 ശതമാനം സമുദ്രങ്ങളിലും ഉഷ്ണതരംഗം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.