മലയാളിക്ക് വിഷുക്കണി ഒരുക്കാനുള്ള കണിക്കൊന്ന ഇത്തവണയും നേരത്തെ പൂത്തുതുടങ്ങി. കനത്ത ചൂടിൽ വളരെ നേരത്തെ പൂത്ത കണിക്കൊന്നകൾ വിഷുവെത്തുന്നതിനു മുൻപേ കൊഴിഞ്ഞു തീരുമോയെന്ന ആശ ങ്കയും ബാക്കിയാണ്. സ്വർണ്ണവർണ്ണത്തിൽ നാ ട്ടുവഴികളിൽ കണിക്കൊന്ന പൂത്തുലഞ്ഞു നി ൽക്കുന്ന കാഴ്ച മനം കവരുന്നതാണ്.
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പുഷ്പമില്ലാതെ മലയാളിയുടെ വിഷുക്കണി പൂർണ്ണമാകില്ല. വിഷുവിൻ്റെ വരവറിയിച്ച് കൊന്നകൾ പൂത്തുല ഞ്ഞു തുടങ്ങുന്നത് ഓരോ മലയാളിയുടെയും ഗൃഹാതുരത്വത്തെ വീണ്ടെടുക്കുന്നതാണ്. ഇ ത്തവണത്തെ വിഷുവെത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ പലയിടത്തും കൊന്നപ്പൂക്കൾ വിടർന്നു തുടങ്ങിയിട്ടുണ്ട്.
പല യിടത്തും വിഷുവിന് കണിയൊരുക്കാൻ പണം നൽകി കണിക്കൊന്ന വാങ്ങേണ്ട സാഹചര്യമു ണ്ട്. മണ്ണിലെ ജലാംശം കുറയുന്നതിനനുസരിച്ച് കണിക്കൊന്ന പൂക്കും എന്ന സ്ഥിതിയാണ് ഇ പ്പോഴുള്ലതെന്നാണ് പറയപ്പെടുന്നത്.
കണിക്കൊന്നയില്ലാതെ മലയാളികൾക്ക് വിഷുക്കണി ഇല്ലെന്നതാണ് വാസ്തവം.നിരവധി ഐതീഹ്യങ്ങളും കഥകളും കൊന്നമരത്തിനും വിഷുക്കണിക്കും പിന്നിലുണ്ട്. ഇത്തവണയും കണിക്കൊന്ന നേരത്തെ പൂത്തതും മലയാളികളെ ആശങ്കയിലാക്കുന്നുണ്ട്.