യുഎന്‍ രക്ഷാ സമിതിയില്‍ അമേരിക്കയുടെ വെടിനിര്‍ത്തല്‍ പ്രമേയം എതിര്‍ത്ത് റഷ്യയും ചൈനയും. അമേരിക്കയുടെ നീക്കം കപടമെന്ന് ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടി. അമേരിക്ക പിന്തുണച്ചില്ലെങ്കില്‍ റാഫയില്‍ സൈനിക നടപടി തുടങ്ങുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
യുഎന്‍ രക്ഷാ കൗണ്‍സിലില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തെ 11 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ റഷ്യയും ചൈനയും അല്‍ജീരയും എതിര്‍ത്തു. ഇസ്രയേലിന്റെ അധിനിവേശത്തിന് പച്ചകൊടി കാണിക്കുന്നതാണ് പ്രമേയമെന്നും ഇത് കപടമാണെന്നും രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി. റഫയിലെ സൈനിക നടപടികള്‍ക്ക് ഇസ്രയേലിന് എല്ലാ പിന്തുണയും നല്‍കിയശേഷമാണ് അമേരിക്ക ഇങ്ങനെയൊരു പ്രമേയം അവതരിപ്പിച്ചതെന്ന് കുറ്റപ്പെടുത്തി.
എന്നാല്‍, അമേരിക്കയയുടെ പിന്തുണയില്ലെങ്കിലും റാഫയില്‍ സൈനിക നടപടി തുടങ്ങുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. അതേസമയം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ആസ്ട്രേലിയയും ബ്രിട്ടനും രംഗത്തെത്തി.
റാഫയില്‍ ഇസ്രായേല്‍ ആക്രമണവുമായി മുന്നോട്ട് പോയാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി. ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിനാവശ്യമായ സംയുക്ത പ്രസാതാവനയും പുറത്തിറക്കി.