ഹമാസിന്റെ വെടിനിര്‍ത്തല്‍ ഉപാധികള്‍ തള്ളി ഇസ്രയേല്‍.ഗാസ വിടാന്‍ ഒരുക്കമല്ലെന്നും ജനങ്ങളുടെ തിരിച്ചുവരവ് അനുവദിക്കില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, ഭക്ഷണത്തിന് കാത്തുനിന്നവര്‍ക്ക് നേരെ വീണ്ടും ആക്രമണം.
സമാധാനത്തിനുവേണ്ടി ലോകരാജ്യങ്ങള്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസ് മുന്നോട്ടുവെച്ച ഉപാധികള്‍ ഇസ്രായേല്‍ തള്ളിയതായിട്ടാണ് റിപ്പോര്‍ട്ട്.
ആക്രമണം നിര്‍ത്തി ഗാസ്സ വിടാന്‍ ഒരുക്കമല്ലെന്നും ഉപാധികളുടെ പുറത്തല്ലാതെ വടക്കന്‍ ഗസ്സയിലേക്ക് ജനങ്ങളുടെ തിരിച്ചുവരവ് അനുവദിക്കില്ലെന്നും ഇസ്രായേല്‍ അറിയിച്ചു. ദോഹയില്‍ കഴിഞ്ഞദിവസം നടന്ന വെടിനിര്‍ത്തല്‍ കരാറും പരാജയപ്പെട്ടു.
അതേസമയം, ഭക്ഷണത്തിന് കാത്തിരുന്ന ആയിരങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും എഴുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാഫക്കു നേരെയുള്ള ആക്രമണത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേല്‍ നേതൃത്വം വ്യക്തമാക്കി. അതേസമയം,ഇസ്രയേല്‍ പ്രതിരോധമന്ത്രി അമേരിക്കയിലെത്തി.