Share this Article
സിപിഐഎമ്മിന്റെ ഭരണഘടന സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത് നടക്കും
CPIM's constitution protection rally will be held in Malappuram today

സിപിഐഎമ്മിന്റെ ഭരണഘടന സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലിക്ക് നേതൃത്വം നല്‍കും. രാവിലെ പത്ത് മണിക്ക് മച്ചിങ്ങല്‍ ജംഗ്ഷനില്‍ നടക്കുന്ന റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കും.

വിവിധ മത, സാമുദായിക നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജമാ അത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനാ പ്രതിനിധികള്‍ക്ക് യോഗത്തിലേക്ക് ക്ഷണമുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ച് ജില്ലകളില്‍ സംഘടിപ്പിക്കുന്ന റാലിയുടെ ഭാഗമായാണ് മലപ്പുറത്തും പരിപാടി സംഘടിപ്പിക്കുന്നത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories