കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കടമെടുപ്പ് സംബന്ധിച്ച് വലി നിയമ യുദ്ധത്തിലാണ്. അതേസമയം, ഏകദേശം ഒന്നര ലക്ഷം കോടിയിലേറെ രൂപയാണ് ഇന്ത്യ, വിദേശ രാജ്യങ്ങള്‍ക്ക് കടം കൊടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരാവകാശ രേഖകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.
ബംഗ്ലാദേശിനാണ് ഇന്ത്യ ഏറ്റവുമധികം കടം കൊടുത്തിരിക്കുന്നത്. ഏകദേശം 7000 കോടിയോള രൂപ വരും ഇത്. കടത്തിന് പുറമെ അവികസിത രാജ്യങ്ങളിലെ ബിസിനസ് രംഗത്തെ വളര്‍ച്ചയ്ക്കും മറ്റുമായി ഗ്രാന്റ് ഇനത്തിലും തുകകള്‍ കൈമാറിയിട്ടുണ്ട്.
2014-15-2023-24 കാലഘട്ടത്തില്‍ മൗറീഷ്യസിന് വികസന പദ്ധതികള്‍ക്കായി 4579.47 കോടി രൂപയും അഫ്ഗാനിസ്ഥാന് 3663.2 കോടി രൂപയുമാണ് നല്‍കിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ ശ്രീലങ്ക, സീഷെല്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം വരും.
കടം നല്‍കിയിരിക്കുന്നതില്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണ് മുന്നില്‍. ഇത്തരം സാമ്പത്തിക സഹായങ്ങളിലൂടെ രാജ്യത്തിന് ആനുപാതികമായ നേട്ടങ്ങള്‍ ഉണ്ടോ എന്നതാണ് ചോദ്യം.