Share this Article
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.സി ജോജോ അന്തരിച്ചു
 journalist BC Jojo passed away

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.സി ജോജോ അന്തരിച്ചു. 65 വയസായിരുന്നു. അസുഖബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശ്രുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരള കൗമുദി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. രാഷ്ട്രീയ വാര്‍ത്തകള്‍ക്കപ്പുറം അന്വേഷണാത്മക

മാധ്യമപ്രവര്‍ത്തനത്തിന്റെ മുന്‍നിരക്കാരില്‍ ഒരാളായിരുന്നു ബി.സി ജോജോ. പാമോലിന്‍ കേസ്, മതികെട്ടാനിലെ കൈയ്യേറ്റം തുടങ്ങി എസ്‌ക്ലൂസിവുകള്‍ കൊണ്ട് ബി.സി ജോജോ പത്രപ്രവര്‍ത്തന മേഖലയില്‍ നിറഞ്ഞുനിന്നു. മയ്യനാട് സ്വദേശിയായ ജോജോ തിരുവനന്തപുരം ചാക്കയിലായിരുന്നു താമസം.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories