എന്താണ് ആയാ റാം ഗയാറാം... രാഷ്ട്രീയത്തിലെ കൂറുമാറ്റങ്ങള്‍ക്ക് ഈ പേര് വന്നതെങ്ങനെയാണ്. പരിശോധിക്കാം ആയാ റാം ഗയാറാം എന്നതിന്റെ ചരിത്രം.
ഒരു പഞ്ഞവുമില്ലാത്തതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കൂറുമാറ്റക്കഥകള്‍. രാഷ്ട്രീയ പാര്‍ട്ടികളിലെ പോക്കുവരവുകളെ വിശേഷിപ്പിക്കുന്നതാണ് ആയാ റാം ഗയാറാം.
1967ല്‍ ഹരിയാനയിലാണ് മണിക്കൂറുകളുടെ ഇടവേളയില്‍ വിവിധ പാര്‍ട്ടികളിലേക്ക് മാറിയ ഗയാലാല്‍ എന്ന സ്വതന്ത്രനെ കേണ്‍ഗ്രസ് നേതാവ് റാവൂ ബിരേന്ദര്‍ സിങ്ങാണ് ആയാ റാം ഗയാറാം എന്ന് വിളിച്ചത്. ഈ വാക്ക് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു തരംഗമായി മാറി.
സ്വതന്ത്രനായി ഹരിയാന നിയമ സഭയിലേക്ക് ജയിച്ച ഗയാലാല്‍ ആദ്യം ചേര്‍ന്നത് കോണ്‍ഗ്രസില്‍ തൊട്ട് പിന്നാലെ യുണൈറ്റഡ് ഫ്രണ്ടില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഗയാലാല്‍ വീണ്ടും കോണ്‍ഗ്രസിലെത്തി. എന്നിട്ടും ഇരിപ്പുറപ്പിച്ചില്ല.
9 മണിക്കൂറിനകം ഗയാലാല്‍ മുങ്ങി. പൊങ്ങിയത് യുണൈറ്റഡ് ഫ്രണ്ടില്‍. ഗയാലാലിന്റെ ചാട്ടം നിന്നില്ല. രണ്ട് മണിക്കൂര്‍ തികയും മുമ്പേ ദേ വീണ്ടും കോണ്‍ഗ്രസില്‍... ഗയാലാലിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ അണിയറ നീക്കം നടത്തിയ റാവൂ ബിരേന്ദര്‍ സിങ്ങ് ഉടന്‍ പത്ര സമ്മേളനം നടത്തി.
ഗയാലാലിന് പത്ര പ്രവര്‍ത്തന മുന്നില്‍ ഹാജറാക്കി ഒരു പ്രഖ്യാപനം നടത്തി. ഗയാറാം ഇപ്പോള്‍ ആയാറാമായിരിക്കുന്നു. ഈ പദം ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രസക്തമായിരിക്കുകയാണ്. സമകാലിക രാഷ്ട്രീടത്തില്‍ വ്യക്തികള്‍ മാത്രമല്ല പാര്‍ട്ടികളും ആയാറാം ഗയാറാം വിശേഷണത്തില്‍ എത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് നടന്ന പല സംസ്ഥാനങ്ങളിലും നിമിഷങ്ങള്‍ക്കകം ജനവിധി അട്ടിമറിക്കപ്പെട്ടതിനും ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷിയായി. ജനവിധി അട്ടിമറിച്ച് ഭരണം പിടിക്കാനും രാഷ്ട്രീയ പ്രതിസന്ധികള്‍ ഉണ്ടാക്കാനും നിരവധി നാടകങ്ങള്‍ ഇപ്പോഴും തുടരുകയാണ്.