അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത് നാളെ മുതല്‍ നികുതി വര്‍ധന പ്രാബല്യത്തില്‍ വരും.ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കുന്നതിലൂടെ 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവിലയില്‍ പത്തു ശതമാനം വര്‍ധന വരുത്തിയുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. ഇതോടെ ഭൂമി രജിസ്‌ട്രേഷന്‍ ചെലവും ഉയരും. വെള്ളക്കരത്തില്‍ അഞ്ചു ശതമാനമായിരിക്കും വര്‍ധന.ക്രിപ്‌റ്റോ കറന്‍സി അടക്കമുള്ള വിര്‍ച്വല്‍ ഇടപാടുകള്‍ക്കും നികുതി വര്‍ധന ബാധകമാണ്.