Share this Article
യുഡിഎഫും എം കെ രാഘവനും വികസനം തടസപ്പെടുത്താൻ ശ്രമിക്കുന്നു; മന്ത്രി പി എ മുഹമ്മദ് റിയാസ്

UDF and MK Raghavan are trying to block development; Minister PA Muhammad Riaz

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ തനിക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ വിശദീകരണം നൽകുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോഴിക്കോട് സ്റ്റേഡിയം കൊണ്ടുവരുമെന്ന് സർക്കാർ  നേരത്തെ പ്രഖ്യാപിച്ചതാണ്.

യുഡിഎഫും എം കെ രാഘവനും വികസനം മുടക്കികളാണ്. പൊതു രാഷ്ട്രീയം എൽഡിഎഫിന് അനുകൂലമായതിന്റെ ബേജാറിലാണ് യുഡിഎഫ് വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും മന്ത്രി  മാധ്യമങ്ങളോട് പറഞ്ഞു. എംപി അല്ല ഭാവിയിൽ പ്രധാനമന്ത്രിയാകുന്ന ആൾ പരാതി നൽകിയാലും സർക്കാർ നടപ്പാക്കിയ വികസനം പറഞ്ഞു കൊണ്ടേയിരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്  ഇന്ന് രാവിലെ കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുമ്പോഴും വ്യക്തമാക്കിയിരുന്നു.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories