സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുമ്പോള്‍ തണുപ്പേകി ഇളനീര്‍. വേനല്‍ ചൂടിന് ശമനമേകാന്‍ ഒരു പോംവഴിയായി വഴിയോരത്ത് വില്‍ക്കുന്ന കരിക്കുകളെയാണ് ആളുകള്‍ ആശ്രയിക്കുന്നത്.
വേനല്‍ചൂടില്‍ വെന്തുരുകുന്ന യാത്രക്കാര്‍ ഏറെയും ആശ്രയിക്കുന്നത് വഴിയോരത്ത് വില്‍ക്കുന്ന കരിക്കിനെയാണ്. പാക്കറ്റില്‍ ലഭിക്കുന്ന ശീതള പാനീയങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആളുകള്‍ തിരിച്ചറിയുമ്പോള്‍ കരിക്കിന് ആവശ്യക്കാര്‍ ഏറുകയാണ്.
വേനല്‍ ചൂട് കൂടിയതോടെ കേരളത്തില്‍ കരിക്കിന് വന്‍ ക്ഷാമം നേരിടുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കരിക്ക് കേരളത്തില്‍ എത്തുന്നത്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കരിക്ക് വളരെ ഗുണം ചെയ്യുന്നത് കൊണ്ട് തന്നെ ആവശ്യക്കാര്‍ ഏറെയാണ്. വേനല്‍ക്കാലമായതോടെ കരിക്കിന്റെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്
കരിക്കിന്റെ വില അധികം ആയാലും കേരളത്തില്‍ കരിക്കാണ് താരം. അന്യസംസ്ഥാനത്തുനിന്ന് വരുന്ന കരിക്കില്‍ മായവും വിഷാംശവും ഇല്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വേനല്‍ ചൂടില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ് വഴിയോര കരിക്ക് കച്ചവടക്കാര്‍.