Share this Article
കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ല സെക്രട്ടറി എം.എം വര്‍ഗീസിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും
ED to question CPIM Thrissur district secretary MM Varghese in Karuvannur black money case today

കരുവന്നൂര്‍ കള്ളപ്പണ കേസില്‍  സിപിഐഎം തൃശ്ശൂര്‍ ജില്ല സെക്രട്ടറി എം.എം വര്‍ഗീസിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും. നേരത്തെ  തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍  ജനുവരി 26 വരെ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിക്കുകയിരുന്നു. തുടര്‍ന്ന് ആവശ്യം തള്ളിയ ഇ.ഡി  ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്  ആലത്തൂര്‍ മുന്‍ എം.പി പി.കെ ബിജുവിനെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. ബിജുവിനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories