Share this Article
image
സ്ഥാനാര്‍ഥികളെക്കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ അറിയാന്‍ ആപ്ലിക്കേഷനുമായി ഇലക്ഷന്‍ കമ്മീഷന്‍
Election Commission with application to know basic information about candidates

സ്ഥാനാര്‍ഥികളെക്കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ അറിയാന്‍ അപ്ലിക്കേഷനുമായി ഇലക്ഷന്‍ കമ്മീഷന്‍. സുതാര്യവും കാര്യക്ഷമവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ഷന്‍ കമ്മീഷന്‍ പൊതുജനങ്ങള്‍ക്കായി ആപ്പ് ഒരുക്കിയത്.

നോ യുവര്‍ കാന്‍ഡിഡേറ്റ് ആപ്പിലൂടെയാണ് വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുക. സ്ഥാനാര്‍ഥിയുടെ പേര് വിവരങ്ങള്‍, പാര്‍ട്ടി, മത്സരിക്കുന്ന മണ്ഡലം, അവരുടെ പേരില്‍ നിലവിലുള്ളതോ മുമ്പ് ഉണ്ടായിരുന്നതോ ആയ കേസുകളുടെ വിവരങ്ങള്‍, മറ്റ് സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയവ ആപ്പില്‍ ലഭിക്കും. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ആപ്പ് തുറന്ന് പ്രോസീഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. നിശ്ചിത സ്ഥാനാര്‍ഥിയെയാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അവരുടെ പേര് 'സെര്‍ച്ച് കാന്‍ഡിഡേറ്റ്' എന്ന കോളത്തില്‍ നല്‍കി സെര്‍ച്ച് ക്ലിക് ചെയ്താല്‍ മതി. ഇനി ഒരു മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ഥികളെയും ലഭിക്കണമെങ്കില്‍ തൊട്ട് താഴെയുള്ള 'സെലക്ട് ക്രൈറ്റീരിയ' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന കോളങ്ങളില്‍ പാര്‍ലമെന്റ് മണ്ഡലം, ഇലക്ഷന്റെ പേര്, സംസ്ഥാനം, മണ്ഡലം എന്നിവ രേഖപ്പെടുത്തി 'സബ്മിറ്റ്' ചെയ്യണം.

സ്ഥാനാര്‍ഥിയുടെ ഫോട്ടോയോടൊപ്പം പേര്, രാഷ്ട്രീയ പാര്‍ട്ടി, നാമനിര്‍ദ്ദേശ പത്രികയുടെ നില, മത്സരിക്കുന്ന മണ്ഡലം, ക്രിമിനല്‍ പശ്ചാത്തലം ഉണ്ട്/ഇല്ല എന്നീ വിവരങ്ങളാണ് ആദ്യം ലഭിക്കുക. വീണ്ടും ക്ലിക്ക് ചെയ്താല്‍ അഫിഡവിറ്റ്, ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെങ്കില്‍ അവയുടെ വിവരങ്ങള്‍ ലഭ്യമാകുന്ന ലിങ്കുകള്‍ കാണാന്‍ സാധിക്കും.

അഫിഡവിറ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ആകും.ഉപഭോക്താകള്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ആപ്പിന്റെ പ്രധാന പേജില്‍ വിവരങ്ങള്‍ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള ലിങ്കുകളും നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറാണ് നോമിനേഷന്‍ സ്വീകരിച്ച ശേഷം സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തുന്നത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories