Share this Article
കേരള സ്റ്റോറി പറയുന്നത് മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്ന് ഹുസൈന്‍ മടവൂര്‍
Hussain Madavoor says Kerala story is completely untrue

കേരള സ്റ്റോറി പറയുന്നതു മുഴുവൻ വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും അത് ദൂരദർശനിൽ പ്രദർശിപ്പിക്കരുതെന്നും കെ.എൻ.എം നേതാവ് ഹുസൈൻ മടവൂർ. കേരളത്തെ ഉത്തരേന്ത്യയിൽ മോശമാക്കാനാണ് ഇതുവരെ നടക്കാത്ത കാര്യങ്ങൾ കേരള സ്റ്റോറിയിലൂടെ പ്രദർശിപ്പിക്കുന്നത്.

ദേശീയോദ്ഗ്രഥനത്തിന് എതിരായ കാര്യങ്ങൾ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ദൂരദർശനിൽ പ്രദർശിപ്പിക്കുന്നത്. എല്ലാ മനുഷ്യരും പരസ്പരം സ്നേഹിച്ചു കഴിയുന്നതാണ് യഥാർത്ഥ കേരള സ്റ്റോറി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെ ഒരേ സ്വരത്തിൽ എതിർത്തത് സ്വാഗതാർഹമാണ്. ഈ ഒരുമയാണ് കേരളത്തിൻ്റെ പ്രത്യേകതയെന്നും ഹുസൈൻ മടവൂർ കോഴിക്കോട് പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories