Share this Article
മസാല ബോണ്ട് കേസ്;തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Masala bond case; High Court will hear the petition filed by Thomas Isaac today

മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സ് ചോദ്യംചെയ്ത് തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി തല്‍സ്ഥിതി തുടരണമെന്നും കടുത്ത നടപടി പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഹര്‍ജിയില്‍ ഇഡി ഇന്ന് വിശദീകരണം നല്‍കും.

മസാല ബോണ്ട് കേസില്‍ ഫെമ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇഡി, തോമസ് ഐസക്കിന് ഏപ്രില്‍ രണ്ടിന് ഹാജരാവാന്‍ ഏഴാം തവണയും നോട്ടീസ് നല്‍കിയത്.എന്നാല്‍ സമന്‍സ് ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജിയിരിക്കെ വീണ്ടും വീണ്ടും സമന്‍സ് അയക്കുന്നത് കോടതിയോടുള്ള അനാദരവാണെന്നാണ് ഐസക്കിന്റെ വാദം.കേസില്‍ തോമസ് ഐസക്കിനെ ന്യായീകരിച്ച് കിഫ്ബി സിഇഒ യും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories