പാനൂർ സ്ഫോടനത്തിൽ നിലപാട് വ്യക്തമാക്കിയും ചെമ്പടയെ തള്ളിപ്പറഞ്ഞും വടകരയിലെ ഇടതു സ്ഥാനാർത്ഥി കെ.കെ.ശൈലജ കേരള വിഷൻ ന്യൂസിനോട്. പാനൂർ സ്ഫോടനക്കേസ് പ്രതികളെ തനിക്കറിയില്ല. അവരുമായി ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ യുഡിഎഫ് ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആയിരുന്നതിനാൽ അന്ന് ആ സ്ഫോടനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഒരു കാരണവശാലും ക്രിമിനൽ പ്രവർത്തനത്തെ അംഗീകരിക്കില്ല. തനിക്ക് ചെമ്പട എന്ന പ്രത്യേക ടീമില്ലെന്നും കെ.കെ.ശൈലജ പറഞ്ഞു. സൈബർ അറ്റാക്ക് തിരിച്ചടിയാകുമെന്ന കോമൺസെൻസ് ഷാഫി പറമ്പിലിന് ഉണ്ടെങ്കിൽ നല്ല കാര്യമെന്നും ശൈലജ പ്രതികരിച്ചു. കേരള വിഷൻ ന്യൂസ് എക്സ്ക്ലൂസീവ്