Share this Article
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ എഫ്‌ഐആറില്‍ ഒരു പ്രതിയെ കൂടി ചേര്‍ത്തു

CBI has added one more accused in the FIR in Siddharth's death

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍  സിബിഐ എഫ്‌ഐആറില്‍ ഒരു പ്രതിയെ കൂടി ചേര്‍ത്തു. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ 21 പ്രതികളാണ് ഉള്ളത്.സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് വയനാട്ടിലെത്തും.

പൂക്കോട് വെറ്റിറനറി കോളേജിലെത്തി തെളിവെടുപ്പ് നടത്താനാണ് തീരുമാനം. അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷന്‍ ക്യാമ്പസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക- അനധ്യാപക ജീവനക്കാരെയും വിസ്തരിക്കും.  സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിന്റെ മൊഴി സിബിഐ ചൊവ്വാഴ്ച എടുക്കും.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories