Share this Article
തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

The Congress released its manifesto with emphasis on employment, development and welfare

ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോൺഗ്രസിന്റെ പ്രകടന പത്രിക അവതരിപ്പിച്ചു. തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന പത്രിക പ്രതിപക്ഷ നേതാവ് വിഡി സതീശൻ അവതരിപ്പിച്ചു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ പൗരത്വ നിയമം റദ്ദാക്കുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നീതി നിഷേധിക്കപ്പെട്ടവർക്കും അവഗണന നേരിടുന്നവർക്കുമൊപ്പം നിൽക്കുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നത്. അധികാരം ലഭിച്ചാൽ പൗരത്വ നിയമം റദ്ദാക്കുമെന്നും വ്യക്തമാക്കി. യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, തുടങ്ങിയവർക്ക് പ്രാധാന്യം നല്‍കിയുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കൾ വിശദീകരിച്ചു.

400 സീറ്റ് ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതാൻ നിൽക്കുന്ന പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തിന് ആപത്ത് ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.അതോടൊപ്പം, ബിജെപി സർക്കാർ തീവ്ര വലതുപക്ഷം ആണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. പിന്നോക്ക വിഭാഗക്കാർക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സന്‍, വി എസ് ശിവകുമാർ, എൻ ശക്തൻ, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കൾ  പങ്കെടുത്തു.       


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories