സാപോറീഷ്യ ആണവ നിലയത്തിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം ആണവ നിലയത്തിന്റെ സഥിരതയെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി.ഡ്രോണ്‍ ആക്രമണത്തില്‍ ആണവ നിലയത്തിലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
റഷ്യ - യുക്രൈന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ലോകം ആശങ്കയോടെയാണ് സാപോറീഷ്യ ആണവ നിലയത്തെ നിരീക്ഷിക്കുന്നത്. സാപോറീഷ്യയുടെ സുരക്ഷയിലും സ്ഥിരതയിലും വരുന്ന ചെറിയൊരു മാറ്റം പോലും വലിയൊരു ആണവ ദുരന്തത്തിന് വഴിയൊരുക്കും.
കഴിഞ്ഞ ദിവസം നടന്ന ഡ്രോണ്‍ ആക്രമണം ആണവ റിയാക്ടറിന്റെ കണ്ടെയ്ന്‍മെന്റ് സംവിധാനത്തെ തകര്‍ക്കാന്‍ പോന്നതായിരുന്നുവെന്ന് ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കി. നിലയത്തിലെ പ്രധാന റിയാക്ടറിന്റെ കണ്ടെയ്‌നറിന് നേരെ മൂന്ന് ആക്രമണങ്ങളുണ്ടായെന്നും ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി പറഞ്ഞു.
2022 മാര്‍ച്ചില്‍ സാപോറീഷ്യ പിടിച്ചെടുത്തതുമുതല്‍ ആണവനിലയത്തിന്റെ നിയന്ത്രണം റഷ്യന്‍ സൈന്യത്തിന്റെ കയ്യിലാണ്. നിലയത്തെ ആക്രമിക്കാനുള്ള യുക്രൈന്‍ സൈന്യം തുടരുകയാണെനന്ന് റഷ്യയും റഷ്യ വ്യാജവിവരം പ്രചരിപ്പിക്കുകയാണെന്ന് യുക്രൈനും ആരോപിച്ചു.യുക്രൈനില്‍ നിന്നാണ് ഭീഷണി എന്ന് നടിച്ച് ആക്രമണം നടത്തുന്നത് റഷ്യ തന്നെയാണെന്ന് യുക്രൈന്‍ കുറ്റപ്പെടുത്തി.