Share this Article
കെ.കെ. ശൈലജക്ക്‌ നേരെയുളള സൈബര്‍ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് കെ.കെ രമ
KK Rama says cyber attack on KK Shailajak is unacceptable

കെ.കെ.ശൈലജക്കെതിരായ സൈബർ ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാ നാവില്ലെന്ന് യുഡിഎഫ് വനിതാ എംഎൽഎമാരായ കെ.കെ.രമയും ഉമാ തോമസും. എന്നാൽ കെ.കെ. ശൈലജയുടെ പേരിൽ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു എന്ന ആരോപണം സിപിഐഎം കേന്ദ്രങ്ങളുടെ ഗൂഢാലോചനയാണെന്നും ഇവർ ആരോപിച്ചു.

അങ്ങനെ ഒരു വീഡിയോ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് സിപിഐഎം തെളിവ് സഹിതം പരാതി നൽകാത്തത്. സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് എന്തുകൊണ്ട് തയ്യാറാവുന്നില്ല.

ആഭ്യന്തരവകുപ്പിന്റെ ഈ നിഷ്ക്രിയത്വമാണ് സൈബർ ആക്രമണങ്ങൾ വർധിക്കാൻ കാരണമാകുന്നത്. അങ്ങനെ നോക്കുമ്പോൾ കെ.കെ.ശൈലജ പരോക്ഷമായി വിമർശിക്കുന്നത് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയനെ കൂടിയാണെന്നും യുഡിഎഫ് വനിതാ എംഎൽഎമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories