താരപ്രഭയിൽ സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം. ആവേശം വിതറി ദേശീയ നേതാക്കൾ. ഒപ്പം ദേശീയ വിഷയങ്ങളെ പ്രധാന പ്രചാരണ ആയുധമാക്കി മുന്നണികൾ.
കേരളം പോളിങ് ബൂത്തിലേക്ക് എത്താൻ ഇനി 8 നാളുകൾ മാത്രം ശേഷിക്കെ പ്രചാരണം കടുപ്പിക്കുകയാണ് സ്ഥാനാർഥികൾ. തങ്ങളുടെ ദേശീയ നേതാക്കളെ രംഗത്തിറക്കി അങ്കത്തട്ടൊരുക്കി മുന്നണികളും തയ്യാറെടുക്കുകയാണ്. കേന്ദ്രമന്ത്രിമ്മാരെയും പ്രധാനമന്ത്രിയെ തന്നെയും നേരിട്ട് പ്രചാരണ ഗോദ്ധയിലിറക്കി NDA കച്ചമുറുക്കിക്കഴിഞ്ഞു.
സംസ്ഥാനത്ത് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങി എൽ ഡി എഫിന്റെ സ്ഥാനാർത്ഥി പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയതാണ്, എന്നിരുന്നാലും ദേശീയ തലത്തിൽ അത് പോരെന്ന വിലയിരുത്തലിലാണ് സിപിഐഎമ്മിൽ നിന്നുള്ള കൂടുതൽ കേന്ദ്രനേതാക്കൾ എത്തുന്നത്. സിപിഐയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവർ വിവിധ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, തലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരും പ്രചാരണത്തിന് ആവേശം കൂട്ടും. വയനാട് കൂടാതെ മറ്റ് മണ്ഡലങ്ങളിലേക്കും രാഹുൽ ഗാന്ധി പ്രചാരണത്തിനായി എത്തും. ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുന്ന തെരഞ്ഞെടുപ്പിൽ ദേശീയ നേതാക്കളെ തന്നെ കൊണ്ടുവന്ന് വിജയമുറപ്പിക്കാനുള്ള ശ്രെത്തിലാണ് മുന്നണികൾ. ആരുടെ ശ്രമങ്ങൾ ഫലം കാണുമെന്ന് കണ്ടറിയേണ്ടതാണ്..