Share this Article
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെലങ്കാന മുഖ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും
Telangana Chief Minister will come to Wayanad today for Rahul Gandhi's election campaign

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഇന്ന് വയനാട്ടിലെത്തും. രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രേവന്ത് റെഡ്ഢി ഹെലികോപ്റ്റര്‍ മാര്‍ഗം ഉച്ചയോടെ കല്‍പ്പറ്റയിലെത്തും.

വൈകുന്നേരം മൂന്നിന് കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പലക്കോട്ടയില്‍ നടക്കുന്ന കുടുംബ സംഗമമാണ് ആദ്യ പരിപാടി. നാലിന് മേപ്പാടി ടൗണില്‍ സംഘടിപ്പിക്കുന്ന ജാഥ ഉദ്ഘാടനം ചെയ്യും. അഞ്ചിന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും തെലുങ്കാന മുഖ്യമന്ത്രി പങ്കെടുക്കും. തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ സീതക്കയും മണ്ഡലത്തിലുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories