Share this Article
ബിജെപി അനുകൂല നിലപാടുമായി ആലപ്പുഴ ലത്തീന്‍ രൂപത വക്താവ്
Alappuzha Latin Diocese spokesperson with pro-BJP stance

ബിജെപി അനുകൂല നിലപാടുമായി ആലപ്പുഴ ലത്തീൻ രൂപത വക്താവ്.  സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ലെന്നാണ്  ഫാദർ സേവ്യർ കുടിയാംശ്ശേരി അഭിപ്രായപ്പെട്ടിരിക്കുന്നത്. വരാപ്പുഴ രൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലെ ലേഖനത്തിലാണ് അഭിപ്രായം രേഖപ്പെടുത്തിയിക്കുന്നത്.

ബിജെപി സർക്കാരിൻ്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു കൊണ്ടാണ് ഫാദർ സേവ്യർ കുടിയാംശ്ശേരി ലേഖനം എഴുതിയിരിക്കുന്നത്. മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതല്ല. മോദി സർക്കാരിൽ അഴിമതി ഇല്ലെന്നു വേണം കരുതാൻ.

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധ്യതയെന്നും ഫാദർ സേവിയർ കുടിയാംശേരി  ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ബിജെപിയെ ഇനിയും  പുറത്തു നിർത്തിയാൽ നാളെ അവർ നമ്മെ പുറത്തു നിർത്തും.

 അതിലും നല്ലത് നമുക്ക് ബിജെപിക്ക് അകത്ത് കിടക്കുന്നതല്ലേയെന്നും ലേഖനം ചോദിക്കുന്നു.  ഹിന്ദു രാഷ്ട്ര നിർമ്മിതി എന്ന ഹിഡൻ അജണ്ട അവർക്കുണ്ട്, എന്നാൽ നമ്മളൊക്കെ ആ പാർട്ടിയിൽ ഉണ്ടെങ്കിൽ അത്തരം മോഹങ്ങൾ ബിജെപിക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഫാദർ സേവിയർ കുടിയാംശേരി അഭിപ്രായപ്പെടുന്നത്. എൽഡിഎഫും യുഡിഎഫും വർഗീയ പ്രീണനം തുടരുന്നു എന്നും ലേഖനം വിമർശിക്കുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories