ലോകത്തെ സ്വാധീനിച്ച 100 പേരുടെ ടൈം മാഗസിൻ പട്ടികയിൽ ഇടം നേടി സാക്ഷിമാലിക്ക്.ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണനെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിനുള്ള അംഗീകാരമായാണ് സാക്ഷി മാലിക്കിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
2024 ടൈം മാഗസിൻ പുറത്തുവിട്ട ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിലാണ് ഒളിമ്പിക്സ് മെഡൽ ജേതാവായ സാക്ഷിമാലിക് ഇടം നേടിയത്. ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിന് നിരയാക്കിയ ബ്രിഡ്ജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഇറങ്ങിയ സംഘത്തിന്റെ നേതാവായിരുന്നു സാക്ഷി.
ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് വിനീഷ് ഫോഗട്ട്,ടോക്കിയോ ഒളിമ്പിക്സ് വെങ്കല ജേതാവ് ബജ് റംഗ് പുനിയ എന്നിവർക്കൊപ്പം ഡൽഹിയിലെ ജന്തർ മന്തറിലാണ് പ്രതിഷേധം നടത്തിയത്. ബ്രിജ് ഭൂഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം ഏകദേശം ഒരു വർഷക്കാലം നീണ്ടുനിന്നു.
സമരം ആഭ്യന്തരമായും അന്തർദേശീയമായും ജനശ്രദ്ധയും പിന്തുണയും നേടി. തന്റെ സമരം ഗുസ്തിക്കാർക്ക് വേണ്ടി മാത്രമല്ല നിശബ്ദമാക്കപ്പെട്ട ഇന്ത്യയുടെ പെൺമക്കൾ ഒട്ടാകെ എന്നാണ് സാക്ഷി മാലിക് അവകാശപ്പെട്ടത്. ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്ത് തന്റെ യുദ്ധം മുന്നോട്ടുകൊണ്ടുപോകാനുള്ള സാക്ഷി മാലിക്കിന്റെ മനസ്സിനുള്ള അംഗീകാരമാണ് 100 പേരിൽ ഒരാളായി സാക്ഷിയെ ഉയർത്തിയത്.