സംസ്ഥാനം പോളിംഗ് ബൂത്തിലെത്താന്‍ അഞ്ച് നാളുകള്‍. പ്രചാരണ പരിപാടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പ്രചാരണം ചൂട് പിടിപ്പിക്കാന്‍ ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലുണ്ട്.
ദേശീയതലത്തില്‍ പോലും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നത്. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികള്‍ പരസ്പരം മത്സരിക്കുന്നു എന്നതാണ് സംസ്ഥാനത്തെ മത്സരത്തിന്റെ പ്രത്യേകത. മൂന്നു മുന്നണികളും അവരുടെ ദേശീയ നേതാക്കളെ സംസ്ഥാനത്ത് പ്രചാരണ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ തുടങ്ങിയതോടെ വലിയ ആവേശമാണ് അണികളില്‍ കാണുവാന്‍ കഴിയുന്നത്.
ആരോപണ പ്രത്യാരോപണങ്ങള്‍ക്കും കുറവില്ല. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ ധാരണ എന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം ചൂട് പിടിച്ചു വരികയാണ്. മോദിയെ താഴെയിറക്കുന്നതിനു പകരം മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി പറയുന്നതിന്റെ പിന്നിലെ വസ്തുത വ്യക്തമാക്കണം എന്നാണ് സീതാറാം യെച്ചൂരിയുടെ ആവശ്യം.
ബിജെപി ദേശീയ നേതാക്കളും സംസ്ഥാന ഭരണത്തെ കണക്കിന് വിമര്‍ശിച്ചാണ് മുന്നോട്ടുപോകുന്നത്. നേതാക്കള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തുന്നതിനൊപ്പം പരമാവധി അണികളെ ഉള്‍പ്പെടുത്തി ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റോഡ് ഷോകള്‍ക്കാണ് പരിഗണന കൂടുതല്‍ നല്‍കുന്നത്.
മുതിര്‍ന്ന നേതാക്കളില്‍ നല്ലൊരു ശതമാനം ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ പത്തനംതിട്ട തൃശ്ശൂര്‍ പാലക്കാട് കോഴിക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ദേശീയ നേതാക്കളായ സീതാറാം യെച്ചൂരി, ചിദംബരം, അണ്ണാമലൈ തുടങ്ങിയവര്‍ തലസ്ഥാനത്ത് പ്രചാരണ പരിപാടികള്‍ക്കായി എത്തിയിട്ടുണ്ട്. തീരമേഖലയിലെ ഇളക്കിമറിച്ചു കൊണ്ടായിരുന്നു കഴിഞ്ഞദിവസം പ്രിയങ്ക ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് റോഡ് ഷോ സംഘടിപ്പിച്ചത്.
വീട്ടിലെ വോട്ടും തുടര്‍ന്നുള്ള വിവാദങ്ങളും കേസും എല്ലാം തന്നെ പ്രചാരണവേദികളില്‍ ചര്‍ച്ചയാകുന്നുണ്ട് ഇനിയുള്ള നാളുകള്‍ ശക്തമായ പ്രചാരണ പരിപാടികള്‍ക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുക. കഴിഞ്ഞപ്രാവശ്യം കേരളത്തില്‍നിന്ന് ലഭ്യമായ സീറ്റുകള്‍ അതേപടി നിലനിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെങ്കില്‍ കുറഞ്ഞത് 10 സീറ്റ് എങ്കിലും നേടണം എന്നാണ് ഇടതുമുന്നണിയുടെ പക്ഷം. ബിജെപി ആകട്ടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലും