Share this Article
ഇനി ട്രെയിന്‍ യാത്രക്കാര്‍ക്ക് UTS ആപ്പ് വഴി ജനറല്‍ , പ്ലാറ്റ്ഫോം, സീസണ്‍ ടിക്കറ്റുകള്‍ എടുക്കാം
Train passengers can now book general, platform and season tickets through the UTS app

ട്രെയിന്‍ യാത്രക്കാര്‍ വളരെ നേരം ക്യൂ നിന്നാണ് പ്ലാറ്റ്‌ഫോം ടിക്കറ്റും, ജനറല്‍ ടിക്കറ്റും എടുക്കുന്നത്. എന്നാല്‍ ഇനിമുതല്‍ റെയില്‍വേ യാത്രക്കാര്‍ക്ക് യുടിഎസ് മൊബൈല്‍ ആപ്പ് വഴി ജനറല്‍ ടിക്കറ്റുകളും, പ്ലാറ്റ്‌ഫോം, സീസണ്‍ ടിക്കറ്റുകളും എടുക്കാം.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്, റിസര്‍വേഷന്‍ ടിക്കറ്റുകള്‍ എടുക്കുന്നതുപോലെ ജനറല്‍ ടിക്കറ്റുകളും എടുക്കാമെന്ന കാര്യം പലര്‍ക്കും അറിയില്ല. എന്നാല്‍ യാത്രക്കാര്‍ക്ക് ഇനിമുതല്‍ യുടിഎസ് മൊബൈല്‍ ആപ്പ് വഴി ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്.

ടിക്കറ്റ് എടുക്കുന്നതിനായി ആദ്യം പ്ലേ സ്റ്റോറില്‍ നിന്നും യുടിഎസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി ആപ്പില്‍ സൈന്‍ അപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. യുപിഐ , നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി ആര്‍വാലറ്റ് റീചാര്‍ജ് ചെയ്യണം.

തുടര്‍ന്ന് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആദ്യം പേപ്പര്‍ലെസ് അല്ലെങ്കില്‍ പേപ്പര്‍ ടിക്കറ്റ് ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കുക. പുറപ്പെടുന്ന സ്റ്റേഷന്‍, എത്തിച്ചേരേണ്ട സ്റ്റേഷന്‍ എന്നിങ്ങനെ വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് ആര്‍ വാലറ്റില്‍ നിന്നോ, യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് പോലുള്ള മറ്റ് പേയ്മെന്റ് ഓപ്ഷനുകള്‍ വഴിയോ പണമടയ്ക്കുക.

യുടിഎസ് ആപ്പിലെ 'ഷോ ടിക്കറ്റ്' ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ടിക്കറ്റുകള്‍ കാണാന്‍ കഴിയും. പേപ്പര്‍ ടിക്കറ്റാണ് തെരഞ്ഞെടുത്തതെങ്കില്‍ ബുക്കിങ് ഐഡി ഉപയോഗിച്ച്, ജനറല്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്നോ, റെയില്‍വെ സ്റ്റേഷനിലെ ടിക്കറ്റ് വെന്‍ഡിങ് മെഷിനില്‍ നിന്നോ ടിക്കറ്റ് പ്രിന്റ് എടുക്കാവുന്നതാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories