തെരഞ്ഞെടുപ്പ് ചൂടിനിടയിലും നര്‍മം കൊണ്ട് പരസ്പരം വിമര്‍ശിച്ച് കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥികള്‍. ജനാധിപത്യ മതേതര ഭരണം പുനസ്ഥാപിക്കാനാണ് തന്റെ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്‍. കോഴിക്കോടിന്റെ വികസനം കഴിഞ്ഞ 15 വര്‍ഷമായി വരണ്ട നിലയിലാണെന്ന് എളമരം കരീം വിമര്‍ശിച്ചു. കോഴിക്കോടിന്റെ വികസനത്തിനായി തനിക്ക് ഒരു അവസരം നല്‍കണമെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി എം.ടി.രമേശിന്റെ ആവശ്യം.