രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി.വി അന്‍വര്‍ എംഎല്‍എ. രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു അന്‍വറിന്റെ വിവാദ പരാമര്‍ശം. അധിക്ഷേപ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ മാറി. രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം. പാലക്കാട് എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അന്‍വറിന്റെ അധിക്ഷേപ പരാമര്‍ശം.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകനായിരിക്കാനുള്ള അര്‍ഹത രാഹുലിന് ഇല്ല. ഗാന്ധി എന്ന് പേരിനൊപ്പം കൂട്ടി വിളിക്കാന്‍ പോലും തോന്നുന്നില്ല.പിണറായി വിജയനെ കേന്ദ്രസര്‍ക്കാര്‍ ജയിലില്‍ അടയ്ക്കാത്തത് എന്താണെന്നാണ് രാഹുല്‍ ചോദിച്ചത്. രാഹുല്‍ മോദിയുടെ ഏജന്റോണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അന്‍വര്‍ ആരോപിച്ചു.
കെ.സി വേണുഗോപാല്‍ എന്ന് പറയുന്ന ഏഴാംകൂലിയുടെ കൈയ്യില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തെ ഏല്‍പ്പിച്ച് നാടാകെ പാര്‍ട്ടിയെ ചിന്നഭിന്നമാക്കിയെന്നും പിവി അന്‍വര്‍ പറഞ്ഞു. അതേസമയം അന്‍വറിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.