സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പര്യസ്യപ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ മുന്നണികള്‍ തയ്യാറെടുക്കുമ്പോള്‍ അവസാന മണിക്കൂറുകളില്‍ പമാവധി വോട്ടുറപ്പിക്കാനാണ് സ്ഥാനാര്‍ഥികളുടെ ശ്രമം.
കടുത്ത ചൂടിനെ വകവയ്ക്കാതെയുള്ള ഒന്നര മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കാണ് കൊട്ടിക്കലാശത്തോടെ ഇന്ന് അവസാനമാവുക. പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അവസാനവട്ട വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
തദ്ദേശിയ, ദേശീയ വിഷയങ്ങള്‍ അടക്കം മുന്നണികള്‍ പ്രചാരണവേളയില്‍ ചര്‍ച്ച ചെയ്തു. എല്‍ഡിഎഫിന്റെ പ്രചാരണങ്ങള്‍ക്കായി ദേശീയ നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലങ്ങള്‍ കയറി ഇറങ്ങിയപ്പോള്‍ യുഡിഎഫിനായി രാഹുലും പ്രിയങ്കയും ഡി.കെ ശിവകുമാറും അടക്കമുള്ളവര്‍ കേരളത്തിലെത്തി.
തദ്ദേശീയ വിഷയങ്ങില്‍ ഊന്നിയായിരുന്നു എന്‍ഡിഎയ്ക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രചാരണം. ഇരുപത് മണ്ഡലങ്ങളില്‍ 20 ഉം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രം. ബിജെപി തിരുവനന്തപുരവും തൃശൂരും പ്രതീക്ഷവെക്കുന്നു.
എല്‍ഡിഎഫാകട്ടെ 2019ലേറ്റ തിരിച്ചടി ഇത്തവണ ഉണ്ടാകരുതെന്ന കണക്കുകൂട്ടലിലാണ്. നാളെ നിശബ്ദ പ്രചാരണത്തിന് പിന്നാലെ വെള്ളിയാഴ്ച കേരളം വിധിയെഴുതും. രണ്ട് കോടി 77 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ പോളിംഗ് ബൂത്തിലെത്തുന്നത്.