വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണ്ണമായും എണ്ണണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതു താല്‍പര്യ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), അഭയ് ഭക്ചന്ദ്, അഭിഭാശകനായ അരുണ്‍ കുമാര്‍ അഗര്‍വാള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് വിധി പറയുക
ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ക്ക് പുറമെ വിവിപാറ്റ് സ്ലിപ്പുകളും പൂര്‍ണ്ണമായും എണ്ണാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സജ്ഞീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്.
വിഷയത്തില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചിരുന്നു.നിലവില്‍ എല്ലാ നിയോജകമണ്ഡലത്തില്‍ നിന്നും ക്രമരഹിതമായി തെരഞ്ഞെടുത്ത അഞ്ചു ഇവിഎമ്മുകളിലെ വിവിപാറ്റ് സ്ലിപ്പ് മാത്രമാണ് എണ്ണുന്നത്.
ഇതിനു പകരം എല്ലാ ഇവിഎമുകളിലെയും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ഹര്‍ജി.ഇത്രയധികം വോട്ടര്‍മാരുള്ള രാജ്യത്ത് കൂടുതല്‍ സുതാര്യമായ തെരഞ്ഞെടുപ്പ് ആവശ്യമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഒന്നിനു പിറകെ ഒന്ന് എന്ന രീതിയില്‍ മാത്രമെ സ്ലിപ്പുകള്‍ എണ്ണാനാവൂ എന്നതിനാല്‍ ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നത് അനാവശ്യകാലതാമസം സൃഷ്ടിക്കുമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ കോടതിയില്‍ ഉന്നയിച്ചത്.24 ലക്ഷത്തോളം വിവിപാറ്റ് മെഷീനുകള്‍ വാങ്ങാനായി 5000 കോടി രൂപയോളമാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.