Share this Article
ഭക്ഷ്യ കിറ്റുകൾ നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ച് വോട്ട് നേടാൻ BJP ശ്രമിക്കുന്നുവെന്ന് ആരോപണം
It is alleged that BJP is trying to get votes by influencing voters by providing food kits

വയനാട്ടില്‍ ഭക്ഷ്യ കിറ്റുകള്‍ തയ്യാറാക്കിയത് ബിജെപിയെന്ന് യുഡിഎഫും എല്‍ഡിഎഫും ആരോപിച്ചു.  പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നല്‍കി വോട്ടര്‍മാരെ  സ്വാധീനിച്ച് വോട്ട് നേടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നാണ് ഇരു മുന്നണികളുടെയും ആരോപണം.

പല വ്യഞ്ജനങ്ങളും പുകയില സാധനങ്ങളുമുള്‍പ്പടെ 2700 കിറ്റുകളാണ് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിന്ന് ഇന്നലെ രാത്രി പിടികൂടിയത്. ഇലക്ഷന്‍ ഫ്‌ലയിങ് സ്‌ക്വാഡ് പൊലിസിന് കൈമാറി. സാധനങ്ങള്‍ കൊണ്ടുപോകാനായെത്തിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories