കൊച്ചി ധനുഷ്‌ക്കോടി ദേശീയപാത നവീകരണ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. രണ്ട് വര്‍ഷം കൊണ്ട് ദേശിയപാതാ നവീകരണം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ. കൊച്ചി മുതല്‍ മൂന്നാര്‍ വരെ 125 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
രണ്ടുമാസം മുമ്പാണ് ദേശിയപാതയില്‍ നവീകരണ ജോലികള്‍ക്ക് തുടക്കം കുറിച്ചത്. 910 കോടി രൂപക്കാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നികുതി ഉള്‍പ്പെടെ 1071.8 കോടി രൂപ പദ്ധതിക്കായി ആകെ ചെലവ് പ്രതീക്ഷിക്കുന്നു.10 മീറ്റര്‍ വീതി ഉറപ്പാക്കിയാകും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുക.
പദ്ധതിയുടെ 110 കിലോമീറ്റര്‍ ദൂരവും വീതി കുട്ടിയാണ് നവീകരിക്കുന്നത്.ദേശിയപാതയുടെ നവീകരണം മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലക്കും കരുത്താകുമെന്നാണ് പ്രതീക്ഷ.ഇതേ പാതയില്‍ നേരത്തെ നിര്‍മാണം പൂര്‍ത്തീകരിച്ച ബോഡിമെട്ട് മൂന്നാര്‍ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം മുമ്പ് നടന്നിരുന്നു.
മെച്ചപ്പെട്ട നിലവാരത്തില്‍ ടാര്‍ ചെയ്താണ് ദേശീയ പാതയുടെ പുനര്‍നിര്‍മ്മാണം. ഇതുമായി ബന്ധപ്പെട്ട ആദ്യ ഘട്ട ടാറിങ് ജോലികള്‍ മൂന്നാറിന് സമീപം വരെ എത്തിയിട്ടുണ്ട്.നേര്യമംഗലത്ത് പുതിയ പാലവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 5 സ്പാനുകളിലായി 42.80 മീറ്റര്‍ നീളത്തില്‍ 13 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിന്റെ നിര്‍മാണം. കൊച്ചി മുതല്‍ മൂന്നാര്‍ വരെ 125 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.