ബിഗ് ബോസിനെതിരെ പരാതി നല്‍കിയ പൊതു പ്രവര്‍ത്തകന്റെ മൊഴി പൊലീസ് മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഡി.വൈ.എസ്.പി ഓഫീസില്‍ വെച്ച് മൊഴി രേഖപ്പെടുത്തിയത്.
അക്രമം അശ്ലീലം എന്നിവയെ ഒരു മറയുമില്ലാതെ അവതരിപ്പിക്കുന്നുവെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് അജു കെ മധു നല്‍കിയ പരാതിയിലുള്ളത്. ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ആളൂര്‍ മുഖേന ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായും അജു പറഞ്ഞു.
ബിഗ് ബോസിനെതിരെ എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിര്‍ദേശം നല്‍കിയത്.
സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കാനാണ് നിര്‍ദേശം. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്ക്കാനും കേന്ദ്രത്തിന് നിര്‍ദേശിക്കാം. ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ ശാരീരികോപദ്രവം അടക്കം നടക്കുന്നുണ്ടെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.