യുഎസിലെ ന്യൂ ഓര്‍ലിയന്‍സ് നഗരത്തില്‍ പുതുവര്‍ഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തില്‍ മരണം പതിനഞ്ചായി. മുപ്പത്തിയഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഓര്‍ലിയന്‍സിലെ ഫ്രഞ്ച് ക്വാര്‍ട്ടറിലെ തിരക്കേറിയ ബേര്‍ബന്‍ സ്ട്രീറ്റിലായിരുന്നു ആക്രമണം.
ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഡ്രൈവര്‍ പിന്നീടു പൊലീസുമായി നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയത് യുഎസ് പൗരനായ ഷംസുദ്ദീന്‍ ജബ്ബാര്‍ ആണെന്ന് എഫ്ബിഐ പറഞ്ഞു. ഇയാള്‍ക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായും അപകടമുണ്ടാക്കിയ ട്രക്കില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് പതാക കണ്ടെടുത്തതായും എഫ്ബിഐ വ്യക്തമാക്കി. സംഭവം ഭീകരാക്രമണമാണെന്ന് യുഎസ് പ്രസിഡൻ്റും വ്യക്തമാക്കി.