യു.എസിലെ ലാസ് വെഗാസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഹോട്ടല്‍ കവാടത്തില്‍ പാര്‍ക്ക് ചെയ്ത ട്രക്കിനാണ് തീപിടിച്ചത്.
ട്രക്കിനുള്ളില്‍ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്തിയെന്ന് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു. ന്യൂ ഓര്‍ലിയന്‍സിലെ അപകടവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചു.