ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ജമ്മു കശ്മീരില്‍ താപനില മൈനസ് ആറ് ഡിഗ്രി വരെ താണു. പഞ്ചാബ്, ഡല്‍ഹി,രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. കനത്ത മൂടല്‍മഞ്ഞ് ട്രെയിന്‍, വിമാന ഗതാഗതത്തെയും ബാധിച്ചു. ഉത്തരേന്ത്യയില്‍ അതിശൈത്യം വരും ദിവസങ്ങളിലും തുടരും.
വടകരയിൽ കാരവനിൽ യുവാക്കൾ മരിച്ച സംഭവം; വാഹനത്തിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും
കോഴിക്കോട് വടകരയിൽ കാരവനിൽ വിഷവാതകം ശ്വസിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ വാഹനത്തിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. കാരവാനിൻ്റെ ഉള്ളിൽ എങ്ങനെയാണ് കാർബൺ മോണോക്സൈഡ് എത്തിയത് എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.
എൻ ഐ ടി , പൊലിസ് , ഫോറൻസിക്, സയൻറിഫിക് , മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് ഈ സംഘത്തിലുള്ളത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്നായിരുന്നു പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.