യുഎസിലെ ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അക്രമി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ.
ഷംസുദ്ദീന്‍ ജബ്ബാര്‍ മാത്രമാണ് ആക്രമണത്തിന് പിന്നില്‍. ആക്രമണത്തിന് മുന്‍പ് അക്രമി സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരുന്നതായി എഫ്ബിഐയെ ഉദ്ധരിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മുന്‍ സൈനികനായിരുന്ന അക്രമി ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായുള്ള വീഡിയോയും പുറത്ത് വന്നിരുന്നു. ലാസ് വേഗാസ് ടെസ്ല സ്‌ഫോടനവുമായി ഈ ആക്രമണത്തിന് ബന്ധമില്ലെന്ന നിഗമനത്തിലാണ് എഫ്ബിഐ. അതേസമയം ജോ ബൈഡൻ അക്രമണ സ്ഥലം സന്ദർശിക്കും