രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കടുത്ത മൂടല്‍ മഞ്ഞ് തുടരുന്നു. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഇന്നും കാഴ്ച പരിധി കുറഞ്ഞത് റെയില്‍, വ്യോമഗതഗതത്തെ പ്രതികൂലമായി ബാധിച്ചു. ഇന്ന് മാത്രം 15 വിമാനങ്ങള്‍ റദ്ദാക്കുകയും 180 ലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്ന് പോകുന്നതും വരുന്നതുമായ 60ലധികം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.