Share this Article
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Golden Globe Awards Announced

എണ്‍പത്തിരണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഇംഗ്ലീഷിതര സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഫ്രഞ്ച് മ്യൂസിക്കല്‍ ക്രൈം കോമഡിയായ 'എമിലിയ പെരേസ്' സ്വന്തമാക്കി.

ഈ വിഭാഗത്തിലേക്ക് ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രവും മത്സരിച്ചിരുന്നു. മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് മത്സരിച്ചത്. എമിലിയ പെരേസിന്റെ സംവിധായകന്‍ ജാക്വസ് ഔഡിയാഡ് ആണ് മികച്ച സംവിധായകന്‍.

മികച്ച നടിക്കുള്ള പുരസ്‌കാരം എമിലിയ പെരേസയിലെ കര്‍ള സോഫിയ ഗാസ്‌കോണ്‍ സ്വന്തമാക്കി. ഗോള്‍ഡന്‍ ഗ്ലോബിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ ആക്ടര്‍ എന്ന പ്രത്യേകതയും കര്‍ള സോഫിയ ഗാസ്‌കോണിനുണ്ട്. മികച്ച ഇംഗ്ലീഷിതര ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച സ്വഭാവനടി അടക്കം നാല് അവാര്‍ഡുകള്‍ എമിലിയ പെരേസ് നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories